Cheppi|New Malayalam Film l Director Saleesh Vettiyattil നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി

നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി ചിത്രീകരണം 31 ന് കൊച്ചിയില്‍ തുടങ്ങും

പി. ആര്‍.സുമേരന്‍

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സലീഷ് വെട്ടിയാട്ടില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ചെപ്പി’യുടെ ചിത്രീകരണം കൊച്ചിയില്‍ 31 ന് ആരംഭിക്കും. ശില്‍പിനി എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read >> വൈറലായി മംമ്തയുടെ സാഹസിക ചാട്ടം

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്ത് നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കൊച്ചുകൊച്ചു സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ഈ ചിത്രം ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ്. കൊച്ചിയിലെ ഒരു പ്രമുഖ മൊബൈല്‍ ഷോപ്പില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പറഞ്ഞു.

Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു

മൊബൈല്‍ ഷോപ്പിലെ ടെക്നീഷ്യനും അയാളെ ചുറ്റിപ്പറ്റിയുള്ള സൗഹൃദങ്ങളും അയാളുടെ മാനറിസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ്. ഇതിനിടെ അയാളുടെ പ്രണയവും പുതുമകളോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ വികസിക്കുന്നത്.

Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍

തമാശയിലൂടെ ഗൗരവമായ ചില സാമൂഹ്യപ്രശ്നങ്ങളിലേക്കും സിനിമ സഞ്ചരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ സംഭവങ്ങളിലെ വ്യക്തികള്‍ തന്നെ കഥാപാത്രങ്ങളാകുന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരങ്ങളായ ഗാനങ്ങളും ആക്ഷനുമുള്ള ഈ സിനിമ യൂത്തിനെ ഹരം കൊള്ളിക്കുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.

Cheppi l New Malayalam Film l Director Saleesh Vettiyattil l നവാഗത സംവിധായകന്‍ സലീഷ് വെട്ടിയാട്ടില്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ചെപ്പി

പുതുമുഖ നടന്‍ സെഫിന്‍ ഫ്രാന്‍സിസാണ് നായകന്‍, വര്‍ഷ വിശ്വനാഥാണ് നായിക.മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇന്ദ്രന്‍സ്, മുത്തുമണി, തെസ്നിഖാന്‍ ,എന്നിവര്‍ക്കു പുറമെ അഞ്ജന അപ്പുക്കുട്ടന്‍, സക്കീര്‍ മണോലി, ഷിബു മുപ്പത്തടം,ജയേഷ് കലാഭവന്‍, രഞ്ജീവ് കലാഭവന്‍, സഞ്ജയ് പാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

തിരക്കഥ, സംഭാഷണം – പ്രിന്‍സ്, ബിനോഷ്, സലീഷ്, ക്യാമറ- ജെസ്പാല്‍ ഷണ്‍മുഖം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിനോഷ് മുസ്തഫ, കലാസംവിധാനം – ഗ്ലട്ടന്‍ പീറ്റര്‍, മേക്കപ്പ്-പട്ടണം ഷാ, സംഗീതം, പശ്ചാത്തല സംഗീതം-കൈതപ്രം വിശ്വനാഥ്, ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

എഡിറ്റര്‍ – ഫെബിന്‍ സിദ്ധാര്‍ത്ഥ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുജിത്ത് കുറുപ്പ്, കോസ്റ്റ്യൂം ഡിസൈനര്‍ – അസീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രൂപേഷ് മുരുകന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നവീന്‍ അയിനിപുള്ളി, പി ആര്‍ ഒ- പി. ആര്‍.സുമേരന്‍ എന്നിവരാണ് ചെപ്പിയുടെ അണിയറ പ്രവര്‍ത്തകര്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply