സംവിധായകൻ വി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ




സംവിധായകൻവി എ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

പ്രമുഖ സംവിധായകൻ വി എ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ വസതിയിൽ നിന്നും ഇന്നലെ രാത്രിയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഒടിയന്റെ സംവിധായകനാണ് വിഎ ശ്രീകുമാര്‍ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്.

ഹരിപ്പാട്ടെ ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെന്നാണ് കേസ്. സിനിമ നിർമിക്കാനാണ് ശ്രീവത്സം ഗ്രൂപ്പിൽ നിന്നും പണം കൈപ്പറ്റിയത്.

എന്നാല്‍ സിനിമ നിര്‍മിക്കുന്നത് സംബന്ധിച്ച്‌ ഒരു വിവരവും പിന്നീട് ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.

പണം ആവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നല്‍കാന്‍ ശ്രീകുമാര്‍ മേനോന്‍ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസില്‍ പരാതി നല്‍കിയത്.

ആലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യം തള്ളിയതോ ടെയാണ് ആലപ്പുഴ ഡിവൈഎസ്‍പി പൃത്ഥ്വിരാജിന്‍റെ നേതൃത്വത്തിൽ പാലക്കാട്ടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

നേരത്തെ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാ ക്കുന്നത് സംബന്ധിച്ച തർക്കങ്ങളും വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*