ഉപ്പ് അളവിൽ കൂടിയാൽ???
എന്തിനും ഏതിനും ഉപ്പിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. ഉപ്പില്ലാത്ത കഞ്ഞിപോലെ എന്ന് ഇടക്കിടക്ക് പറയാറുമുണ്ട്, എന്നാൽ ആവശ്യത്തിലധികം ഉപ്പ് ശരീരത്ത് ചെന്നാൽ എന്ത് സംഭവിയ്ക്കും എന്ന് നമുക്ക് നോക്കാം.
ദിവസേന പലഭക്ഷ്യ വസ്തുക്കളിൽ നിന്നായി 15 മുതൽ 20 വരെ ഗ്രാം ഉപ്പാണ് നമ്മുടെ ശരീരത്ത് എത്തുന്നത്. അച്ചാറുകൾ , എണ്ണ പലഹാരങ്ങൾ, ഉപ്പിലിട്ടവ എന്നിവയൊക്കെ കഴിക്കുന്നവരിൽ അളവ് ഇതിലും കൂടും .
അമിതമായ അളവിൽ ഉപ്പ് ശരീരത്തിൽ എത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക . ഹൃദയ സംബന്ധമായ അസുഖങ്ങളടക്കം വരാൻ ഏറെ സാധ്യതയും ഉണ്ട്.
ശരീരത്തിൽ നിന്ന് കാൽസ്യം നഷ്ട്ടമാകും , കൂടാതെ ഉപ്പ് അധികമായാൽ രക്തസമ്മർദ്ദവും ഉയരും . അതിനാൽ അമിതമാകാതെ മിതമായി ഉപയോഗിക്കുക തന്നെ വേണം.
Leave a Reply