ടൈഗര്‍ ഷ്രോഫ്മായുള്ള ബന്ധത്തെ കുറിച്ച് ദിഷ പട്ടാനി പറയുന്നു

ടൈഗര്‍ ഷ്രോഫ്മായുള്ള ബന്ധത്തെ കുറിച്ച് ദിഷ പട്ടാനി പറയുന്നു

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കിംവദന്തികള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ടൈഗര്‍ ഷ്രോഫിന്റെയും ദിഷാ പട്ടാനിയുടെയും. ഒരു പാട് നാളുകളായി ഇത്തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഈ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിട്ടില്ല.

എന്നാല്‍ അവസാനം ദിഷ പട്ടാനി അവരുടെ ബന്ധത്തെ കുറിച്ച് രസകരമായ വാര്‍ത്ത തുറന്ന് പറയുകയാണ്. സമീപ കാലത്ത് മാല്‍ദീവ്‌സുകളില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രം ‘ഭാരത്’ സിനിമയില്‍ വേഷമിടുന്ന ദിഷ പട്ടാനി ചിത്രത്തിന്റെ പ്രൊമോഷണലിന്റെ സമയത്ത് ആരാധകരില്‍ ഒരാള്‍ നടിയോട് ടൈഗറുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുകയുണ്ടായി.

അതിന് മറുപടി ദിഷ പറഞ്ഞതിങ്ങനെ; ‘ ഇത്രയും കാലം അതിന് ശ്രമിക്കുകയായിരുന്നു,ഷ്രോഫിനെ ആകര്‍ഷിക്കാന്‍ നോക്കുകയാണ് ഞാനിപ്പോള്‍, ഭാരത് ചിത്രത്തില്‍ ഒരു പാട് സ്റ്റണ്ടുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, ചിലപ്പോള്‍ അത് കണ്ടെങ്കിലും ടൈഗര്‍ ഷ്രോഫ് എന്നില്‍ മതിപ്പുളവാക്കിയെങ്കിലോ, താരം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply