District Level Recipe contest Winner l Kochi News l രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍…ഇഞ്ചി കറിവേപ്പില വഴറ്റിയശേഷം…കുഞ്ഞു ഇഹ്താസ് പറഞ്ഞു തീരും മുമ്പേ…
രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍…ഇഞ്ചി കറിവേപ്പില വഴറ്റിയശേഷം …..കുഞ്ഞു ഇഹ്താസ് പറഞ്ഞു തീരും മുമ്പേ…
കാക്കനാട്:’രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഉലുവ പൊട്ടിച്ച് ഉള്ളി വെളുത്തുള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില വഴറ്റിയശേഷം ……’ കുഞ്ഞു ഇഹ്താസ് പറഞ്ഞു തീരും മുമ്പേ കേള്‍ക്കുന്നവരുടെ വായില്‍ വെള്ളം നിറയും. മീനില്ലാതെ മീന്‍ കറി വയ്ക്കുന്ന രഹസ്യമാണ് ഇഹ്താസ്സ് പറഞ്ഞു തരുന്നത്. കറിയില്‍ മീനിനു പകരം ഉപയോഗിക്കുന്നത് പപ്പായ.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
ഒടുവില്‍ പപ്പായ കഷണങ്ങളും കുടംപുളിയും തേങ്ങാപ്പാലും ചേര്‍ത്ത് തിളച്ച്കുറുകുമ്പോള്‍ വാങ്ങി വച്ചാല്‍ അസല്‍ പപ്പായ മീന്‍ കറി റെഡി. ഇതോടൊപ്പം പച്ചക്കറിപുട്ടും. ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പും ഐ.സി.ഡി.എസ് സെല്ലും സംഘടിപ്പിച്ച ജില്ലാതല പാചക മത്സരത്തില്‍ പച്ചക്കറി പുട്ടും പപ്പായ മീന്‍കറിയും താരങ്ങളായി. വൈപ്പിന്‍ ബ്ലോക്കില്‍ നിന്നുമാണ് പത്തു വയസുകാരനായ ഇഹ്ത്താസ് ഫത്താഹി കൊതിയൂറും വിഭവങ്ങളുമായെത്തിയത്. ഇഹ്ത്താസിനാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
കൗമാരപ്രായക്കാര്‍ക്കു വേണ്ടിയായിരുന്നു ഈ വര്‍ഷം മത്സരം സംഘടിപ്പിച്ചത്. നാടന്‍ ഭക്ഷണ വിഭവങ്ങളെ കുറിച്ചുള്ള അറിവും അവയിലെ പോഷകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും കുട്ടികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യം മത്സരത്തിനുണ്ടായിരുന്നു. ചുറ്റുപാടുമുള്ളവ ഉപയോഗിച്ചായിരുന്നു വിഭവങ്ങള്‍ തയാറാക്കേണ്ടിയിരുന്നത്.കൃത്രിമമായ വസ്തുക്കളൊന്നും പാടില്ലെന്ന നിര്‍ദ്ദേശം മത്സരത്തിലുണ്ടായിരുന്നു.
Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
എണ്ണയില്‍ പൊരിച്ചത് ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഭക്ഷണത്തിനായിരുന്നു മുന്‍തൂക്കം. 36 കുട്ടികള്‍ പങ്കെടുത്തു. എല്ലാവരും വീട്ടുകാരുടെ സഹകരണത്തോടെ വിഭവങ്ങള്‍ തയാറാക്കി കൊണ്ടുവരികയായിരുന്നു. നിറക്കൂട്ട് മുട്ടപുലാവ് തയാറാക്കിയ തുറവൂരില്‍ നിന്നുള്ള അഖില രണ്ടാം സ്ഥാനം നേടി.ചീര,ബീറ്റ്‌റൂട്ട്,മത്തങ്ങ,എന്നിവ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ദോശകളും മത്സരത്തില്‍ ശ്രദ്ധേയമായി.
ചേന പായസം, നുറുക്ക് ഗോതമ്പ് ബിരിയാണി,മിക്‌സഡ് വട്ടയപ്പം,കഞ്ഞി വെള്ളം ഹല്‍വ, മിക്‌സഡ് ദില്‍കുഷ്,പപ്പായ പഴം അട,കപ്പങ്ങ കൊഴുക്കട്ട,നൂലപ്പം ഉപ്പുമാവ്,പോഷക ഇഡലി, താള്‍ കറി,പോഷക ചപ്പാത്തി കൂടാതെ വിവിധ തരം തോരനുകളും മത്സരത്തിലുണ്ടായിരുന്നു. നാല് ആണ്‍കുട്ടികളാണ് മത്സരത്തിലുണ്ടായിരുന്നത്. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതു സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ വി എസ് വേണു അധ്യക്ഷത വഹിച്ചു.
Leave a Reply