അലൻസിയറിനെതിരെ ലൈംഗികാരോപണമുയർത്തിയത് ഞാനാണ് – നടി ദിവ്യ ഗോപിനാഥ്
അലൻസിയറിനെതിരെ ലൈംഗികാരോ പണമുയർത്തിയത് ഞാനാണ് – നടി ദിവ്യ ഗോപിനാഥ്
സിനിമ മേഖലയില്‍ നിന്ന് ലഭിച്ച തിക്തമായ അനുഭവങ്ങളെക്കുറിച്ച് സ്വത്വം വെളിപ്പെടുത്താതെ തുറന്നു പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയ ആളുകൾക്ക് മുന്നിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തി നടി ദിവ്യഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി ആ കുറിപ്പെഴുതിയത് താനാണെന്ന് വെളിപ്പെടുത്തലുമായി ഫേസ്ബുക് ലൈവിലെത്തിയത്. തനിക്കുവേണ്ടി മാത്രമല്ല കലാരംഗത്തും, മറ്റുള്ള തെഴിൽ മേഖലകളിലും മുഴുവൻ ആളുകൾക്കും വേണ്ടിയാണു താനിത് തുറന്നുപറയുന്നതെന്നും ദിവ്യ വ്യക്തമാക്കി.
Leave a Reply