ഡി.എം.എ.യുടെ പൂക്കള മത്സരം സെപ്റ്റംബർ 1-ന്

ഡി.എം.എ.യുടെ പൂക്കള മത്സരം സെപ്റ്റംബർ 1-ന്

ന്യൂ ഡൽഹി: പൊന്നോണത്തെ വരവേൽക്കാൻ ഡൽഹി മലയാളികളൊരുക്കുന്ന പൂക്കളങ്ങൾ സെപ്റ്റംബർ 1 ഞായറാഴ്ച്ച നിറച്ചാർത്തണിയും. രാവിലെ 9 മണി മുതൽ 12 മണി വരെ ആർ.കെ. പുരം സെക്ടർ 4-ലെ ഡി.എം.എ. സാംസ്‌കാരിക സമുച്ചയത്തിലാണ് മാനുവേൽ മലബാർ – ഡൽഹി മലയാളി അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ പ്രവാസികൾക്കായി ഇത്തവണയും പൂക്കളങ്ങളൊരുക്കുവാനുള്ള സൗകര്യമൊരുക്കുന്നത്. 

ഒന്നാം സമ്മാനമായി അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ഡി.എം.എ. ഫലകവും 15,000/- രൂപയും  രണ്ടാം സമ്മാനമായി 10,000/- രൂപയും ഡി.എം. ഫലകവും  മൂന്നാം സമ്മാനമായി 7,500/- രൂപയും ഡി.എം.എ. ഫലകവും നൽകും.

കൂടാതെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്ക്‌ സമാശ്വാസ സമ്മാനമായി 2,000/- രൂപ വീതവും നൽകും. കൂടാതെ പങ്കെടുക്കുന്ന ബാക്കി ടീമുകൾക്ക് 1,000/- രൂപ വീതവും ഡി.എം.എ. നൽകും.

ഇത്തവണ മത്സരത്തിനെത്തുന്നത് 24 ടീമുകളാണ്. ഡി.എം.എ. ഏരിയകളായ ഡോ. അംബേദ്‌കർനഗർ – പുഷ്പ് വിഹാർ,  ബദർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽകാജി, കാരോൾ ബാഗ് – കൊണാട്ട് പ്ളേസ്, ലാജ് പത് നഗർ, മഹിപാൽപൂർ-കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2.

മോത്തിനഗർ – രമേശ് നഗർ, പശ്ചിം വിഹാർ, രജൗരി ഗാർഡൻ, ആർ.കെ. പുരം, സംഗം വിഹാർ, സൗത്ത് നികേതൻ, വസുന്ധര എൻക്‌ളേവ്, വിനയ് നഗർ – കിദ്വായ് നഗർ, ശ്രിനിവാസ്‌പുരി എന്നിവയും കൂടാതെ, കൈരളി മുനീർക, ആർ.കെ.എം.എ. ആർ.കെ. പുരം, എസ്.എൻ.ഡി.പി. പുഷ്പ് വിഹാർ ശാഖാ, ഗസ്റ്റ് ഹൗസ് മയൂർവിഹാർ-3, എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

വിധി നിർണയത്തിനുശേഷം വിജയികളെ പ്രഖ്യാപിക്കുന്നതും സെപ്റ്റംബർ 10 ചൊവ്വാഴ്ച്ച വൈകുന്നേരം 5:30 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ‘ഉത്രാടപ്പൂനിലാവ്’ എന്ന ഡി.എം.എ.യുടെ ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*