നോർക്ക റൂട്സ് മുഖേന ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും ഒമാനിൽ അവസരം

നോർക്ക റൂട്സ് മുഖേന ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും ഒമാനിൽ അവസരം

ഒമാനിലെ സലാലയിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം. ബി എസ് സി നഴ്സിങ്ങും കുറഞ്ഞത് 4 വർഷം പ്രവൃത്തി പരിചയവുമുള്ള നഴ്‌സുമാർക്കും എം ബി ബി എസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടർമാർക്കുമാണ് നിലവിൽ അവസരമുള്ളത്‌.

രണ്ട് വർഷമാണ് കരാർ കാലയളവ്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2020 ജനുവരി 15. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്‌ കോൾ സേവനം ) ലഭിക്കും .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*