വെറ്ററിനറി ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കരിദിനമാചരിക്കും

വെറ്ററിനറി ഡോക്ടര്‍മാര്‍ നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കരിദിനമാചരിക്കും

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാരും നാളെ ഡ്യൂട്ടി ബഹിഷ്‌കരിച്ച് കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധിക്കുന്നു.

കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ: അനൂപിനെ ഒരു സംഘം ഗുണ്ടകള്‍ അകാരണമായി ആശുപത്രിയില്‍ അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യനിര്‍വ്വഹണ സമയത്ത് അതി ക്രൂരമായി മര്‍ദിച്ച് അവശനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡ്യൂട്ടി ബഹിഷ്‌കരണം. പ്രതിഷേധ സൂചകമായി ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാരും നാളെ കരിദിനമായി ആചരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment