നായയുടെ കുര നിർത്താൻ മാരകമായി കുത്തി പരിക്കേൽപ്പിച്ച് യുവാക്കൾ: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: നായയെ മൃഗീയമായി മുറിവേൽപ്പിച്ചു, നായയുടെ കുര സഹിക്കാൻ കഴിഞ്ഞില്ല, കുര നിർത്താനായി അതിനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാക്കള്‍. പത്തനംതിട്ടയിലെ ഇരവിപേരൂറിലുള്ള സന്തോഷ്കുമാറിന്റെ വീട്ടിലെ നായ റോക്കിയെയാണ് അയല്‍വാസികളും സഹോദരന്മാരുമായ അജിത്കുമാറും അനിലും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്.
ഇവരുടെ ആക്രമണത്തില്‍ നായയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കേരള സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് ഇടപെടുകയും, തുടര്‍ന്ന് തിരുവല്ല പൊലീസ് അജിത്തിനും അനിലിനുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എല്ലായ്പ്പോഴും അജിത് സന്തോഷ്കുമാറിന്റെയും ഭാര്യ സാലിയുടെയും വീടിന് മുന്‍പിലൂടെ കടന്ന് പോകുമ്ബോഴൊക്കെയും റോക്കി കുരച്ചിരുന്നു. എന്നാല്‍ അജിത്തിന് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള വിരോധം നായയോട് ഉണ്ടായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സാലി പറയുന്നത്. ആദ്യം അജിത്കുമാര്‍ ഒറ്റയ്ക്ക് വന്ന് നായയെ വടികൊണ്ട് അടിച്ചപ്പോള്‍ അതിന്റെ നിലവിളി കേട്ടാണ് സന്തോഷും ഭാര്യയും പുറത്തേക്കിറങ്ങി വന്നത്. ഇരുവരെയും കണ്ടയുടനെ അജിത് ഇവരെയും ആക്രമിച്ചു. അജിത്തിനെ പേടിച്ച് ഇരുവരും വീടിനകത്ത് കയറി ഒളിക്കുകയായിരുന്നു.
എന്നാൽ ഇവര്‍ അകത്ത് കയറി വാതിലടച്ചു ശേഷമാണ് അജിത് സഹോദരനായ അനിലിനെ കൂട്ടി വീണ്ടും വന്നത്. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടിലുള്ള സാധനസാമഗ്രികള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അതിനുശേഷം, ഇവര്‍ റോക്കിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഒന്‍പത് സെന്റിമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് റോക്കിയുടെ ശരീരത്തില്‍ ഉള്ളത്.
Leave a Reply