തല മതിലില്‍ കുടുങ്ങിയ പട്ടിയെ വിദഗ്ധമായി രക്ഷിച്ചു

തല മതിലില്‍ കുടുങ്ങിയ പട്ടിയെ വിദഗ്ധമായി രക്ഷിച്ചു

തൃശ്ശൂര്‍ ആമ്പല്ലൂര്‍ മണലി വടക്കുമുറി റോഡില്‍ കാര്‍ ഗോഡൗണിന് സമീപം മതിലില്‍ തല കുടുങ്ങിയ പട്ടിയെ രക്ഷിച്ചു. കോണ്‍ക്രീറ്റ് മതിലിന്റെ ഡ്രൈനേജ് പൈപ്പില്‍ പട്ടിയുടെ കഴുത്ത് കുടുങ്ങുകയായിരുന്നു.

പട്ടിയുടെ തല ഒരു ഭാഗത്തും ഉടല്‍ മറുഭാഗത്തുമായി മണിക്കൂറുകളോളം കുടങ്ങിക്കിടന്നതിനു പിന്നാലെ മൃഗസ്‌നേഹികളാണ് രക്ഷിച്ചത്.

മതിലില്‍ കുടുങ്ങിയ പട്ടി പുലര്‍ച്ചെ 3 മുതല്‍ അസാധാരണ കുരച്ചിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ തൃക്കൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അബ്ദുള്‍റസാക്കിനെ വിളിച്ചുവരുത്തുകയും അബ്ദുള്‍ റസാക്ക് സമീപവാസിയായ വിനീഷിനെയും വിളിച്ചു വരുത്തുകയും ചെയ്തു.

രാവിലെ ഏഴുമണി മുതല്‍ ഇവര്‍ പട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും തല ഊരിയെടുക്കാന്‍ സാധിച്ചില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ പുതുക്കാട് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും അവര്‍ അനുകൂലമായി പ്രതികരിച്ചില്ല.

അവര്‍ ഇത്തരം വിഷയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതോടെ മതില്‍ പൊളിച്ച് പട്ടിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയും അതിനായി സ്ഥലം ഉടമകള്‍ അനുമതി നല്‍കുകയും ചെയ്തു.

എന്നിരുന്നാലും മതില്‍ പൊളിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് കട്ടര്‍ ലഭിക്കാന്‍ വൈകുമെന്ന് മനസിലാക്കിയ അബ്ദുള്‍റസാക്കും സമീപവാസിയും ചേര്‍ന്ന് അവസാന ശ്രമം എന്ന നിലയില്‍ പട്ടിയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി, നീക്കി തല പൈപ്പില്‍ നിന്ന് വിദഗ്ധമായി ഊരിയെടുക്കുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ട പട്ടി ഇതോടെ അവിടെ നിന്നും ഓടിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*