ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കി..
ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കി..
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നിരവധി പേരില്‍നിന്നാണ് സഹായഹസ്തം എത്തിക്കൊണ്ടിരിക്കുന്നത്.
അതില്‍ ഏറ്റവും ശ്രദ്ധേയമായ സഹായമാണ് ഇന്ന് വാര്‍ത്തയായിരിക്കുന്നത്. ഭിക്ഷാടനത്തിലൂടെ തനിക്ക് ലഭിച്ച മുഴുവന്‍ തുകയും ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തിരിക്കുകയാണ് ഒരു വൃദ്ധ.
നന്ദിനി ശര്‍മ്മയെന്നാണ് ഇവരുടെ പേര്. രാജസ്ഥാനിലെ അജ്മീറില്‍ ഭിക്ഷാടനം നടത്തുന്ന ഇവര്‍ ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്പാദ്യം മുഴുവന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്.
എന്നാല്‍ ഇവര്‍ നേരിട്ടല്ല സഹായം നല്‍കിയിരിക്കുന്നത്. ഇന്നവര്‍ ജീവനോടെയില്ല. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആഗ്രഹ പ്രകാരമാണ് ബന്ധുക്കള്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്.
6.61 ലക്ഷം രൂപയാണ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി നല്‍കിയത്. രാജ്യത്തിന് വേണ്ടി നല്ല കാര്യം ചെയ്യണമെന്ന് നന്ദിനി ശര്‍മ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കാലശേഷം തന്റെ സമ്പാദ്യങ്ങള്‍ക്ക് അവകാശികളായി രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു. ഇവരാണ് നന്ദിനിയുടെ ആഗ്രഹം നിറവേറ്റിയത്.
തനിക്ക് ലഭിക്കുന്ന തുക നന്ദിനി ബാങ്കില്‍ നിക്ഷേപിക്കുമായിരുന്നു. കഴിഞ്ഞ ദിവസമാണ് നന്ദിനിയുടെ ആഗ്രഹം സാഫല്യത്തിനായി ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
Leave a Reply
You must be logged in to post a comment.