Family Plastics Fire l ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടുത്തം അട്ടിമറിയെന്ന് സംശയം
ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടുത്തം അട്ടിമറിയെന്ന് സംശയം; രണ്ടുപേര്‍ കസ്റ്റഡിയില്‍ Family Plastics Fire
Family Plastics Fire തിരുവനന്തപുരം : മണ്‍വിളയിലുള്ള ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരുന്നു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതും, ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കുറച്ചതിലും ഇവര്‍ക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പ്രതികാരം ചെയ്യുമെന്ന തരത്തില്‍ സംസാരിച്ചതായും പറയുന്നു. തീ പടര്‍ന്ന സ്ഥലത്ത് ഇവരോടൊപ്പം മുന്‍പ് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട രണ്ടു പേരെ കണ്ടതായും ചിലര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇവരെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്.
കന്നഡ സിനിമാ ലോകത്തേക്ക് ചുവടുമാറ്റത്തിനൊരുങ്ങി മലയാളി നായികമാര്‍! ആ നടിമാര്‍ ഇവരാണ് ! കാണൂ
എന്നാല്‍ ഇതിന് പിന്നില്‍ ഇവരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാള്‍ തീപിടുത്തം ഉണ്ടായ ദിവസം ലൈറ്റര്‍ വാങ്ങിയതയും പോലീസിന് സൂചന ലഭിച്ചു. അതേസമയം ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോയെന്ന് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനത്തില്‍ എത്താന്‍ സാധിക്കുവെന്ന് പോലീസ് അറിയിച്ചു.
Leave a Reply