സ്ത്രീക്ക് പങ്കുവെക്കുന്ന സ്നേഹതിനും രതി സുഖങ്ങൾകുമുള്ള പാരിതോഷികമോ “സ്ത്രീ-ധനം”

Dowry love and sexual pleasure shared by a man article by usha s painikkaraപുരുഷൻ സ്ത്രീക്ക് പങ്കുവെക്കുന്ന സ്നേഹതിനും രതി സുഖങ്ങൾകുമുള്ള പാരിതോഷികമോ “സ്ത്രീ-ധനം”
ഉഷ എസ് പൈനിക്കര

പത്രങ്ങളിലും ടിവിയിലും നവ മാധ്യമങ്ങൾ അത്രയും കുറച്ചു ദിവസ ങ്ങളായി സ്ത്രീധന പീഡനവും ആത്മഹത്യയും മാത്രമായിരുന്നു ചർച്ചാവിഷയം. എക്സ്ക്ലൂസീവ് ന്യൂസ് അല്ലെങ്കിൽ ചാനൽ റേറ്റിംഗ് കൂട്ടുക എന്നതിനപ്പുറം മറ്റൊരു മാറ്റവും അത് മൂലം കേരള ജനത യിൽ സൃഷ്ടിക്കാൻ സാധിച്ചു എന്ന് തോന്നുന്നില്ല.

യഥാർത്ഥത്തിൽ എന്താണ് സ്ത്രീധനം? തൻറെ ജീവിത പങ്കാളിയെ പരിപാലിക്കുന്നതിനു പുരുഷന്മാർക്ക് നൽകുന്ന, അല്ലെങ്കിൽ അവർ ചോദിച്ചു വാങ്ങുന്ന പ്രതിഫലമോ? അതോ ഒരു ജീവിതകാലമത്രയും പുരുഷൻ സ്ത്രീക്ക് പങ്കുവെക്കുന്ന സ്നേഹതിനും പരിചരണത്തിനും കരുതലിനും രതി സുഖങ്ങൾകുമുള്ള പാരിതോഷികമോ?

അങ്ങനെയെങ്കിൽ ഇതിനൊക്കെ തന്നെയും സ്ത്രീകളും അർഹരല്ലെ , ഒരു പുരുഷൻ സ്ത്രീക്ക് നൽകുന്നു എന്നു പറയുന്ന എല്ലാ സുഖങ്ങളും ഒരു ജന്മം മുഴുവൻ അവർ തിരിച്ചും നൽകുന്നുണ്ട്.

ഇന്ന് പൊതുവേദിയിലും സോഷ്യൽ മീഡിയകളിലും സ്ത്രീധനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവർ പോലും സ്വന്തം വീട്ടിലെ വിവാഹങ്ങളിൽ കച്ചവടം പറയുന്നവർ തന്നെ ആണ്.

കാരണം സ്ത്രീധനമെന്നത് ഇന്ന് സ്റ്റാറ്റസ് നിർണയ ഘടകമാണ് പലർക്കും. മകൾക്ക് കൊടുക്കുന്നത് കുറഞ്ഞു പോകരുതെന്ന് പെൺ കുട്ടികളുടെ മാതാപിതാക്കളും, കിട്ടുന്ന സ്ത്രീധനം മകൻ്റെ ഗുണമേന്മ അല്ലെങ്കിൽ മഹത്വത്തെ സൂചിപ്പിക്കുന്നു എന്ന് ആൺകുട്ടി യുടെ മാതാപിതാക്കളും ധരിച്ച് വച്ചിരിക്കുന്നു..

ഇത്തരം മിഥ്യ ധാരണകൾ ആണ് പലപോഴും സ്ത്രീധനതിൻ്റെ പേരിലുള്ള പീഡനങ്ങൾക്ക് വഴി ഒരുക്കുന്നതും ചുരുക്കി പറഞാൽ സ്വന്തം കുഴിവെട്ടൽ പരിപാടി…ഈ ചിന്താഗതികൾ മാറേണ്ടിയിരി ക്കുന്നു…

മാറാൻ പോകുന്നില്ല കാരണം സ്ത്രീധനം വാങ്ങുന്നതും കൊടുക്കു ന്നതും കുറ്റകരമാണ് , സ്ത്രീയാണ് ധനം എന്നൊക്കെ കേൾക്കാനും കാണാനും തുടങ്ങി കാലങ്ങളായി ബോധവൽക്കരണ ങ്ങളോ,ഒട്ടനവധി സിനിമയായും സീരിയലായും കഥയായും കവിതയായും അവതരിക്കുന്നു.

എല്ലത്തിനുമപ്പുറം ഒരു “സ്ത്രീധന നിരോധന നിയമവും”എന്നിട്ടും ബോധം ഉദിക്കാത്തരാണ് കേരള ജനത എന്ന് പറയാതെ വയ്യ. പിന്നെ ഈ കാണുന്ന സോഷ്യൽ മീഡിയ പ്രതികരണവും പ്രതിഷേധവും സമാന്യ മലയാളികളുടെ സ്ഥിരമായ ധാർമികരോഷം മാത്രമല്ലേ റേറ്റിംഗ് കൂട്ടുക എന്ന നവമാധ്യമ തന്ത്രങ്ങൾ പോലെ തന്നെ, വെറും അത്രതോളം ആത്മാർത്ഥതയിൽ മാത്രമാണ് ഇന്ന് ഓരോ മനുഷ്യ ൻ്റെയും ചിന്താഗതിയുടെ പോക്കും.

“വിസ്മയ” എന്നത് വളരെ ഒറ്റപ്പെട്ട തികച്ചും അപരിചിതമായ സംഭവം പോലെയായിരുന്നു കേരളീയരുടെ വാട്സപ്പ് സ്റ്റാറ്റസും ഹാഷ് ടാഗും ഒക്കെ കാണുന്നവർക്ക് അനുഭവപ്പെടുക.. എന്നിട്ടോ …. അതിൻറെ ആയുസ്സ് കൂടിയാൽ രണ്ടാഴ്ച മാത്രം എന്നതാണ് മറ്റൊരു സത്യം.

എന്തൊക്കെ പറഞ്ഞാലും സമ്പത്തിനോടുള്ള തീർത്താൽ തീരാത്ത അതിമോഹവും വിവാഹ മെന്ന മാർക്കറ്റിംഗ് പ്ലാറ്റ്ഫോമും നിലനിൽക്കും കാലം വരെ ഇതൊക്കെ തുടരുക തന്നെ ചെയ്യും ….
ഇനിയും എത്രയെത്ര “വിസ്മയ”മാർ വരാനിരിക്കുന്നു അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.ഇത്തരം ചില വാർത്തകളും അനുഭവങ്ങളുമാണ് ഞാനെത്ര ഭാഗ്യവ തിയാണ് എന്ന് ചിന്തിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല എൻറെ ഗോത്ര പാരമ്പര്യം കൊണ്ട് തന്നെ, പരിഷ്കാരികൾ എന്ന് സ്വയം അവകാശ വാദമുന്നയിക്കുന്ന പൊതുസമൂഹത്താൽ “കൾചർലെസ്സ്” എന്ന് മുദ്രകുത്തപ്പെടുന്ന ആദിവാസി ഗോത്രത്തിൽ തന്നെയാണ് ഞാനും ജനിച്ചത്..

സ്വന്തമായി സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും ഉള്ള ഞങ്ങൾ പരിഷ്കൃതമായ അധാർമികമായ ചെയ്തികൾ ചെയ്യു ന്നില്ല എന്ന കാരണത്താൽ ഒരിക്കലും സംസ്കാരം ഇല്ലാത്തവർ ആകുന്നില്ലല്ലോ… സത്യത്തിൽ സംസ്കാര സമ്പന്നരാണ് ഞങൾ എന്നു കൂടി ഓർമപെടുതട്ടെ.

” സ്ത്രീയാണ് ധനം” എന്നത് വെറും വാക്കിനാൽ അല്ല ജീവിത രീതി കൊണ്ട് തെളിയിക്കുന്നവരാണ് കേരളത്തിലെ ഓരോ ആദിവാസി ഗോത്ര സമൂഹവും, പകലന്തിയോളമുള്ള പണിയുടെ ക്ഷീണമകറ്റാൻ കണ്ടെത്തുന്ന മദ്യലഹരിയും അതിൽ പ്രതിഷേധിക്കുന്ന ഭാര്യയുമാ യുള്ള കലഹങ്ങളും അല്ലാതെ ഒരു പുരുഷനും സ്ത്രീകളെ ഉപദ്രവി ക്കാറില്ല..

ഒരു സ്ത്രീയും അതിൻറെ പേരിൽ ഭർത്താവിനെ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല. നേരം പുലർച്ചെ ഭാര്യ നൽകുന്ന ഒരു ഗ്ലാസ് കട്ടനിൽ ആ പിണക്കം തീരുകയും ചെയ്യും.

എൻറെ പഠന കാലഘട്ടങ്ങളിൽ ഒപ്പം ഉണ്ടായിരുന്ന പല കൂട്ടുകാരു ടെയും വിവാഹസ്വപ്നങ്ങൾ പങ്കുവെക്കപെട്ടപ്പോൾ എപ്പോഴും അവരുടെ അണയാത്ത ആശങ്കയായിരുന്നു “സ്ത്രീധനം” എന്നത്. പക്ഷേ അന്നും ഇന്നും ആ വാക്ക് എനിക്ക് വെറും വാക്കായി മാത്രം തുടരുന്നു എന്നതാണ് സത്യം.ഇന്ന് ഒരുപാട് വികസനങ്ങൾ, പുരോഗതികൾ ഞങ്ങളുടെ ഗോത്ര സമൂഹത്തിലും വന്നു കഴിഞ്ഞു പഠനനിലവാരവും പാർപ്പിട സൗകര്യവും സർക്കാർ ജോലിയും ഒക്കെ ഇന്ന് വളരെ സുപരിചി തമായി മാറിയിരികുന്നു ഗോത്രത്തിൽ, വിവാഹങ്ങളും ആചാര ങ്ങളും അനുഷ്ഠാനങ്ങളും ഒക്കേ കാലത്തിനൊപ്പം പുതുമയിലേക്ക് വഴിമാറിവരുന്നു ..

വീടുകളിൽ നടന്നിരുന്ന വിവാഹങ്ങൾ ഇന്ന് ഓഡിറ്റോറിയങ്ങളിൽ ആർഭാടമായി തന്നെ നടത്തപ്പെടുബോഴും സ്ത്രീധനം എന്ന ഒരു വാക്ക് ഇതുവരെയും കടന്നു വന്നിട്ടില… പെൺ വീട്ടുകാർ അവരാൽ കഴിയും വിധം പെണ്ണിനെ അണിയികുന്ന പൊന്ന് ഒരിക്കലും സ്ത്രീധനമായി മാറുന്നില അതിൽ പെണ്ണിന് മാത്രമാണ് അവകാശവും.

ആത്മഹത്യയോ പീഡനമോ ഇ ഒരു കാരണത്താൽ ഉണ്ടാവാറുമില്ല.. പെണ്ണിനെ സ്വന്തമാക്കാൻ പെൺവീട്ടുകാർക്കും കാരണവർമാർകും വരൻ ദക്ഷിണ നൽകുന്നതാണ് ഗോത്ര പാരമ്പര്യം…ഇന്നും അത് തുടരുന്നു…

ബന്ധങ്ങൾ, കുടുംബം ഇതൊക്കെ യാണ് സമ്പത്തിനേക്കാൾ പ്രധാനം എന്ന തിരിച്ചറിവാണ് ഇവിടെ ഉരുത്തിരിയുന്നത്,… സ്ത്രീ ഒരു ബാധ്യതയല്ല അവർ ആണ് സമ്പത്ത് എന്ന് പാഠമാക്കാൻ ഗോത്ര സംസ്കാരം പരിഷ്കൃത പൊതു സമൂഹത്തിന് തന്നെ ഒരു മാതൃ കയാണ്….

യഥാർഥത്തിൽ ഇന്നത്തെ മനുഷ്യ ചിന്തഗതികൾ ആണ് മാറേണ്ടത് , സ്ത്രീധനം എന്ന മഹാവിപത്ത് ഇത്രയേറെ പടർന്നു പന്തലിക്കാൻ സ്ത്രീകളും ഒരു കാരണമവുന്നു ചെന്നു കയറുന്ന വീട്ടിൽ മറ്റുള്ളവ രോട് ഒപ്പത്തിനൊപ്പം നിൽക്കാൻ കാര്യമായി എന്തെങ്കിലും സ്ത്രീധന മായി കയ്യിൽ വേണം എന്ന ചിന്താഗതി സ്ത്രീകളും മാറ്റേണ്ടിയിരി ക്കുന്നു.

സ്ത്രീ ധന നിരോധന നിയമങ്ങൾ ശക്തി പ്രാപിക്കട്ടെ. പാരമ്പര്യ കൈമാറ്റത്തിൽ നിന്നും സ്ത്രീധനത്തെ ചവറ്റുകുട്ടയിലേക് വലി ച്ചെറിയാൻ എല്ലാവരും ശ്രമിക്കട്ടെ…
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*