യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?

Dr Archana dead body Found Kottayam

യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?

കോട്ടയം: വനിതാ ഡോക്ടറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പനച്ചിക്കാട് വെള്ളിയാക്കൽ വീട്ടിൽ ഡോ. അർച്ചന നായരെ (32)യാണ് സ്വന്തം ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

ശനിയാഴ്ച രാത്രിയിൽ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാർട്ടേഴ്‌സിലെത്തിയിരുന്നു. മാതാവിനോപ്പമായിരുന്നു ആശുപത്രിയോട്‌ ചേര്‍ന്നുള്ള ക്വാർട്ടേഴ്‌സില്‍ ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മാതാവ് കോമളം പനച്ചിക്കാട്ടെ വീട്ടിലായിരുന്നു.

Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി

Also Read >> എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം

നിരവധി തവണ മാതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കോമളം ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ച് എത്തിയെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് കിടങ്ങൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.

പാലാ ആർഡിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment