രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ വട്ടം ചുറ്റിച്ച ഡോക്ടർ പിടിയിൽ
രണ്ടാം ഭാര്യയെ കൊന്ന് ഏഴുമാസം പോലീസിനെ
ഭാര്യയെ പാറക്കെട്ടിൽ നിന്നും തള്ളിയിട്ടു കൊന്ന ഡോ. ധർമേന്ദ്ര പ്രതാപ് സിങ് ആണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. നേപ്പാളിലെ പൊഖ്‌റയിൽ വച്ചാണ് ഭാര്യ രാഖി ശ്രീവാസ്തവയെ കൊന്നത്.
സംശയം തോന്നാതിരിക്കാൻ ഏഴുമാസക്കാലം ഭാര്യയുടെ സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ സ്വന്തമായി ഉപയോഗിച്ച് ഭാര്യ ജീവനോടെയുണ്ടെന്ന് വരുത്തിത്തീർത്തു. 2006 ൽ പരിചയപ്പെട്ട ഇരുവരും 2011 ൽ വിവാഹിതരായി. നേരത്തെ വിവാഹിതനായ ധർമേന്ദ്ര അക്കാര്യം ഒളിപ്പിച്ചു വച്ചാണ് വിവാഹം കഴിച്ചത്.
2016 ൽ ബീഹാർ സ്വദേശി മനീഷുമായി രാഖിയുടെ രണ്ടാം വിവാഹം നടന്നു. തുടർന്ന് ഷാംപുരിലെ വീട് തന്റെ പേരിലാക്കി തരണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. 2018 ൽ രാഖിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
മനീഷിനെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് തുമ്പൊന്നും കിട്ടിയില്ല. ജൂൺ 1 ന് മനീഷിനൊപ്പമാണ് രാഖി നേപ്പാളിലേക്ക് പോയത്. മനീഷ് മടങ്ങിയിട്ടും രാഖി അവിടെ തുടർന്നു. തുടർന്ന് ധർമേന്ദ്രയുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ആ ദിവസങ്ങളിൽ ധർമേന്ദ്ര നേപ്പാളിൽ ഉണ്ടായിരുന്നെന്ന് മനസിലായത്.
ജൂൺ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം നേപ്പാളിൽ നിന്നും കിട്ടി അത് രാഖിയുടെതാണെന്ന് പോലീസ് സ്ഥിതീകരിച്ചു. മനീഷ് നാട്ടിലേക്ക് മടങ്ങിയപ്പോൾ ധർമേന്ദ്ര സുഹൃത്തുക്കളോടൊപ്പം രാഖിയെ കാണാൻ എത്തി. തുടർന്ന് ലഹരി കലർന്ന പാനീയം നൽകി പാറയിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു.
Leave a Reply