ഡോ. ജെ. ലത ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍

ഡോ. ജെ. ലത ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാന്‍സലര്‍

കൊച്ചി: കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി കുസാറ്റ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ചുമതലയേറ്റു. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ഓഫ് ക്യാമ്പസ് മേധാവി സ്ഥാനവും അവര്‍ വഹിക്കും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്ഥാനവും അവര്‍ വഹിച്ചിട്ടുണ്ട്.

ഐഐടി മദ്രാസില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കും സ്വര്‍ണ മെഡലോടെയും എംടെക് നേടിയിട്ടുള്ള ഡോ. ലത തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാല എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി വിഭാഗം ഡീന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply