കുഞ്ഞിന്റെ തലയിലെ ചൂട് പനിയാണോ? അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

കുഞ്ഞിന് ദാഹിച്ചാൽ മുലപ്പാലിന് പകരം എന്ത് കൊടുക്കാം…

1.നവജാത ശിശുവിന് എന്ത് കൊടുക്കാം?
മുലപ്പാൽ മാത്രം മതി.6മാസം
2.ഇടക്ക് ദാഹിക്കില്ലേ? വെള്ളം കൊടുക്കാമോ?
ഇല്ല. മുലപ്പാൽ മാത്രം മതി. കുഞ്ഞിന് ദാഹിക്കില്ല. വെള്ളം കൊടുക്കരുത്.

3.പൊടിപ്പാൽ കൊടുക്കാമോ?
മുലപ്പാൽ മാത്രം കഴിയുന്നതും കൊടുക്കുക. പൊടിപ്പാൽ ആവശ്യമെങ്കിൽ ശിശുരോഗ വിദഗ്ധന്റെ നിർദേശാനുസരണം ആവശ്യമെങ്കിൽ കൊടുക്കുക.
4.പാൽ തികയുന്നു എന്നു എങ്ങിനെ മനസിലാക്കാം?
നല്ല വണ്ണം പാലു കുടിക്കുന്ന കുഞ്ഞുങ്ങൾ ഓരോ തവണ മുലപ്പാൽ കുടിച്ചശേഷം നല്ല വണ്ണം ഉറങ്ങുകയും മൂത്രവും, സ്വർണ നിറത്തിൽ (മഞ്ഞ )മലം പോകും. ഏറ്റവും പ്രധാനം കുഞ്ഞിന്റെ weight കൂടും

5.പൊടിപ്പാൽ കട്ടി കൂട്ടി അല്ലെങ്കിൽ നേർപ്പിച്ചു കൊടുക്കാമോ?
പാടില്ല. ഒരു ഡോക്ടർ നിർദേശിക്കുന്ന രീതിയിൽ മാത്രം കൊടുക്കുക
6.അമ്മയ്ക്ക് ജലദോഷം, പനി ഉള്ളപ്പോ മുലപ്പാൽ കൊടുക്കാമോ?
കൊടുക്കാം. പക്ഷെ, കൊടുക്കുന്നതിനു മുൻപ് കൈകൾ നല്ലവണ്ണം കഴുകി, മുഖം മാസ്ക് ധരിച്ചു കൊടുക്കുന്നത് ആണ് നല്ലത്.

7.അമ്മയുടെ പ്രസവശേഷമുള്ള മഞ്ഞ പാൽ കൊടുക്കാമോ?
Colostrum എന്നറിയപ്പെടുന്ന ഈ പാൽ കുഞ്ഞിന്റെ ആദ്യത്തെ വാക്‌സിനേഷൻ തുല്യമാണ്. ഒരുപാട് രോഗപ്രതിരോധ ശേഷി നല്കുന്ന ആന്റിബോഡീസ് അടങ്ങിയ ഈ പാൽ കുഞ്ഞിന് നൽകുന്നത് അമൃതിനു തുല്യമാണ്.

8.കുഞ്ഞിന്റെ തലയിലെ മാത്രം ചൂട് പനിയാണോ?
അല്ല. കുഞ്ഞിന്റെ വളരുന്ന ബ്രെയിൻ metabolism കൂടുതൽ ആയിരിക്കും. അതിനാൽ തലയിൽ ചൂട് കുഞ്ഞുങ്ങളിൽ കാണുന്നത്.
9.മുലപ്പാൽ പിഴിഞ്ഞ് പുറത്ത് എത്ര നേരം വയ്ക്കാം?
6 മണിക്കൂർ വരെ വയ്ക്കാം, ഫ്രിഡ്ജിൽ 24മണിക്കൂർ .
10.മുലപ്പാൽ കൂടാൻ എന്ത് ചെയ്യണം?

നല്ല പോഷക സമൃദ്ധമായ ഭക്ഷണം, ഇലക്കറികൾ, മൽത്സ്യം, ധാരാളം വെള്ളം, പ്രസവകാലത്തു കഴിച്ചു കൊണ്ടിരുന്ന എല്ലാം ബദാം, pista, walnuts, തുടർന്നും കഴിക്കുക. അമ്മ ടെൻഷൻ ഒഴിവാക്കുക. നല്ല ഉറക്കം അനിവാര്യമാണ്. ഓർക്കുക അമ്മമാരുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും കുഞ്ഞിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*