ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ

ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ

കളമശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്പാടി ചെമ്മല കോളനി സുരേഷ് (ഡ്രാക്കുള സുരേഷ് 30 ) വീണ്ടും പോലിസ് പിടിയിലായി.

കോലഞ്ചേരിയിലെ കോളേജ് ഗ്രൗണ്ടിന് സമീപത്ത് നിന്നുമാണ് പുത്തൻ കുരിശ് പോലിസ് സാഹസികമായി പിടികൂടിയത്. ഇയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ നിർദ്ദേശാനുസരണം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

കോവിഡ് രോഗിയായതിനാൽ പിടികൂടിയ എസ്.ഐ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ഇരുപതോളം മോഷണ കേസുകളിലെ പ്രതിയാണ് സുരേഷ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*