നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…

നിങ്ങള്‍ നിന്നു വെള്ളം കുടിക്കുന്ന ശീലമുള്ളവരാണൊ…? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുക…

ക്ഷീണിച്ചു വന്നാലുടന്‍ നില്‍ക്കുന്ന നിപ്പില്‍ വെള്ളമെടുത്തു കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നതിന് ധാരാളം ദൂഷ്യവശങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് പറയുന്നത് പോലെ തന്നെ വെള്ളവും ഒരിടത്ത് ഇരുന്ന് സാവധാനം കുടിക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആയുര്‍വേദ വിധിപ്രകാരവും ഇത് ഒട്ടും നല്ലതല്ല.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തില്ല. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയെല്ലാം പുറത്തുകളയാന്‍ വലിയൊരു ശതമാനം വരെ സഹായിക്കുന്നത് വെള്ളമാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.

എന്നാല്‍ മറ്റെവിടേക്കും എത്താതെ നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ നടക്കുന്നില്ല. ഇത് വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ചെറിയരീതിയില്‍ ക്രമേണ ബാധിക്കുന്നു.

കുത്തനെ ഒറ്റയടിക്ക് വെള്ളമിറങ്ങിപ്പോകുന്നതോടെ അതില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെ നഷ്ടമാകുന്നു.

വെളളം ഇത്തരത്തില്‍ ശരീരത്തിലൂടെ കടന്നുപോകുമ്പോള്‍ ഓക്‌സിജന്‍ ലെവലില്‍ വ്യത്യാസമുണ്ടാകാനും ഇത് ഹൃദയത്തിന്റെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. ഇതിനാലൊക്കെ വെള്ളം കുടിക്കുമ്പോള്‍ അത് ഇരുന്നു തന്നെ വേണമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply