കോവളത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍; അന്വേഷണം ആരംഭിച്ചു

കോവളത്ത് രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തല്‍. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലെ സുരക്ഷാ മേഖലകളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാത്രി ഒരു മണിയോടെ കോവളത്ത് പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടത്.

അര്‍ധരാത്രിയില്‍ വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഡ്രോണ്‍ കണ്ടത് സംഭവത്തിലെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ സംശയങ്ങളൊഴിവാക്കാനായാണ് പൊലീസും ഇന്റലിജന്‍സും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*