കൊടും വരള്‍ച്ച; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി കര്‍ണാടക

കൊടും വരള്‍ച്ച; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി കര്‍ണാടക

വരള്‍ച്ച രൂക്ഷമായതോടെ മഴ ദേവനെ പ്രീതിപ്പെടുത്താന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് ശൃംഗേരി മഠത്തില്‍ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം.

സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളും ബിജെപിയും രംഗത്തെത്തി. കടുത്ത വിശ്വാസിയായ എച്ച് ഡി കുമാരസ്വാമി പൂജാരികള്‍ പറയാതെ ഒരു കാര്യവും ചെയ്യില്ല.

വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം നിലനിലക്കെയാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് യാഗം നടത്തുന്നത്. ഈ പണം കുടിവെള്ളമെത്തിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തങ്ങള്‍ രക്ഷപ്പെടുമെന്ന് കര്‍ഷകര്‍ പറയുന്നു.

യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ 26 ജില്ലകളിലായി 2150 ഗ്രാമങ്ങള്‍ വരള്‍ച്ചാ ബാധിതമാണ്. കുടിവെള്ളം പോലും കിട്ടാനില്ല. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം.

വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം സജീവമാണ്. ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്.

കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമല്ല മഴപെയ്യാന്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പൂജ. 2017ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കാവേരി തീരത്തെ ഹോമത്തിന് നീക്കിവച്ചത് 20 ലക്ഷം രൂപയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*