മാരക മയക്കുമരുന്നുമായി യുവതിയും സംഘവും പിടിയിൽ

മാരക മയക്കുമരുന്നുമായി യുവതിയും സംഘവും പിടിയിൽ

കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എ ഉൾപ്പടെയുള്ള മയക്കുമരുന്നുമായി യുവതിയും സംഘവും പിടിയിൽ. എറണാകുളം സൗത്തിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്
പരിശോധന നടത്തിയത്.

പിടിയിലായ സമീർ, അജ്മൽ റസാഖ്, ആര്യ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം എംഡിഎംഎയും, ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കാസർക്കോടുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തുവരികയാണ്. കൊച്ചിയിൽ സ്റ്റേഷനറി കടയുടെ മറവിലാണ് കച്ചവടം നടത്തുന്നത്. അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*