മയക്കുമരുന്ന്​ വില്‍പന; ഫ്ലാറ്റില്‍ നിന്ന്​ മാരക മയക്കുമരുന്നുമായി യുവതി അറസ്​റ്റില്‍

Drug dealing Woman arrested with deadly drugs from flatമയക്കുമരുന്ന്​ വില്‍പന; ഫ്ലാറ്റില്‍ നിന്ന്​ മാരക മയക്കുമരുന്നുമായി യുവതി അറസ്​റ്റില്‍
കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍ പ്പന നടത്തിയ യുവതി പിടിയില്‍. കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയാണ് പിടിയിലായത്.

ഇവരുടെ ഫ്ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി. എം.എ പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാര്‍ട്ടിയാണ് അറസ്​റ്റ്​ ചെയ്തു. വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയാണ് ഇവരെന്ന്​ അധികൃതര്‍ പറഞ്ഞു.നാല്​ ഗ്രാം എം.ഡി.എം.എ യുമായി പരപ്പനങ്ങാടിയില്‍ അറസ്​റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്ബില്‍ മുഷാഹിദ് (32) എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തി​‍ന്‍റ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തു ന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍. ചന്ദ്ര പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയി ലാകാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്പെക്ടര്‍ക്ക് പുറമേ പ്രിവന്‍റിവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, കെ. പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി,

ദിദിന്‍, അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി.ബി, ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. സ്മിത, എം. ശ്രീജ എക്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്​. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*