വാഗമണിലെ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മയക്കുമരുന്നുമായി പോയ യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി
വാഗമണിലെ ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മയക്കുമരുന്നുമായി പോയ യുവാക്കള്‍ കൊച്ചിയില്‍ പിടിയിലായി
കൊച്ചി: വാഗമണില്‍ വെച്ച് നടക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടിയിലേക്ക് ഉപയോഗിക്കാന്‍ വേണ്ടി മയക്കു മരുന്ന് കൊണ്ടുപോവുകയായിരുന്ന യുവാക്കളെ പാലാരിവട്ടം പോലീസ് പിടികൂടി. വാഗമണിലെ ഡി ജെ പാര്‍ട്ടിയിലേക്ക് കടത്തുകയായിരുന്ന മാരകമായ മയക്കുമരുന്നാണ് പിടികൂടിയത്.
Also Read >> യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?
ഇടപ്പള്ളി കണ്ടെങ്ങാട്ട് വീട്ടില്‍ ഗില്‍ബെര്‍ട്ടിന്റെ മകന്‍ ഗ്ലെന്‍ (25), പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡ് പോവെങ്കേരി പറമ്പില്‍ സുരേന്ദ്രന്‍റെ മകന്‍ വിഷ്ണു (24), എളമക്കര സുഭാഷ് നഗറില്‍ താമസിക്കുന്ന സലിമിന്റെ മകന്‍ യഷിയന്‍ (24) എന്നിവരെയാണ് പാലാരിവട്ടം സ് എച്ച് ഓ എസ് സനലും സംഘവും പിടികൂടിയത്.
Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ന്യൂ ഇയറുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ന്യൂ ഇയര്‍ ഡി ജെ പാര്‍ട്ടികളില്‍ എല്‍ എസ് ഡി, എം ഡി എം എ എന്നീ മയക്കുമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്. ബംഗാളുരുവില്‍ നിന്നാണ് ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിച്ചതെന്നു പാലാരിവട്ടം പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.
Leave a Reply
You must be logged in to post a comment.