മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ്സ് ഓടിച്ച ഡ്രൈവര്‍ യാത്രക്കാരെ സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടന്നു. കായംകുളം ബസ്റ്റാന്റില്‍ എത്തിയപ്പോഴാണ് കളിയിക്കാവിള – തൃശൂര്‍ ബസ്സിലെ ഡ്രൈവര്‍ സ്ഥലം വിട്ടത്. പാറശ്ശാല ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍.

ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാര്‍ ബഹളം കൂട്ടിയതോടെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം.

രാത്രി പത്തുമണിയോടെ കളിയാക്കാവിളയില്‍ നിന്ന് പുറപ്പെട്ട ബസ്സിന്റെ നിയന്ത്രണം പല തവണ നഷ്ടപ്പെട്ടതോടെയാണ് ഡ്രൈവര്‍ മദ്യപിച്ചതായി യാത്രക്കാര്‍ സംശയിച്ചത്. തുടര്‍ന്ന് കായംകുളം സ്റ്റാന്റില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ ബഹളംവെച്ചു.

ഇതോടെ ഡ്രൈവര്‍ ബസ്സ് സ്റ്റാന്റില്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. പിന്നിട് വാഹനം ഓടിച്ചത് കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ പ്രശോഭാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment