ഭാഷ ഏതുമാവട്ടെ, മറുപടി നല്കാന് സജ്ജരായി ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍
ദുബൈ: ഇരുനൂറോളം ദേശക്കാര്‍ വസിക്കുന്ന നാടാണ് ദുബൈ. ഇവിടത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വന്നിറങ്ങുന്ന സന്ദര്‍ശകര്‍ക്കെല്ലാം ഹൃദ്യവും സന്തോഷകരവുമായ സ്വീകരണവും സംവിധാനങ്ങളും ഒരുക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട് ഭരണനേതൃത്വം. ഇതു സാധ്യമാക്കുന്നതിനായി ജീവനക്കാര്‍ക്ക് ലാംഗ്വേജസ് ഓഫ് ദുബൈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ദുബൈ എമിഗ്രേഷന്‍. വിമാനത്താവളത്തിലും തുറമുഖങ്ങളിലുമുള്ള ഫ്രണ്ട്ലൈന് ജീവനക്കാരെ സന്ദര്‍ശകരുടെ ഭാഷയില്‍തന്നെ ആശയവിനിമയം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് പദ്ധതിയെന്ന് ജി.ഡി.ആര്.എഫ്.എ ദുബൈ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പൊതുഭാഷകളിലെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍ സ്പാനിഷ് എന്നീ ഭാഷകളാണ് ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ പഠിക്കുന്നത്. ഇതിനായി പ്രത്യേക സ്മാര്‍ട്ട് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക. ഒരു വര്‍ഷം മുഴുവന്‍ ജീവനക്കാര്‍ക്ക് സ്വയം പരിശീലനത്തിന് അവസരമൊരുക്കും. വകുപ്പിന്റെ പഠന-പരിശീലനകേന്ദ്രത്തിലുള്ള സാധാരണ ഭാഷാപഠനസംവിധാനങ്ങള്ക്ക് പുറമെയാണ് സ്മാര്‍ട്ട് പഠനരീതി നടപ്പാക്കുന്നതെന്ന് ജി.ഡി.ആര്.എഫ്.എ ദുബൈ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഫിനാന്‍സ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അവാദ് അല്‍ അവൈം പറഞ്ഞു.
അടുത്ത വര്‍ഷം ദുബൈയില്‍ നടക്കുന്ന എക്സ്പോ 2020െന്റ തയാറെടുപ്പുകള്‍ക്കും ഇൗ പദ്ധതി ഗുണകരമാവും.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply
You must be logged in to post a comment.