വെള്ളപ്പൊക്കത്തില്‍ കഷ്ട്ടത്തിലായത് താറാവ് കര്‍ഷകര്‍; ചത്തത് പതിനായിരത്തിലധികം താറാവുകള്‍

വെള്ളപ്പൊക്കത്തില്‍ കഷ്ട്ടത്തിലായത് താറാവ് കര്‍ഷകര്‍; ചത്തത് പതിനായിരത്തിലധികം താറാവുകള്‍

കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരുതതിലായത് താരവു കര്‍ഷകര്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താറാവ് കൃഷി നടത്തുന്ന ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ പ്രളയത്തിലും ആയിരക്കണക്കിന് താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്.

പലിശയ്ക്ക് പണം വാങ്ങിയും ബാങ്ക് ലോണ്‍ എടുത്തുമാണ് പലരും താറാവ് കൃഷി നടത്തുന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗമായ കൃഷി ഒറ്റയടിയ്ക്ക് നഷ്ട്ടപ്പെട്ടത്‌ താങ്ങാനാവാത്ത അവസ്ഥയിലാണ് പലരും. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

ലോണ്‍ തിരിച്ചടവ് മുടങ്ങുന്നതിനാല്‍ തന്നെ ഇനിയൊരു വായ്പ്പയും ഇവര്‍ക്ക് ലഭിക്കില്ല. കുട്ടനാട്ടില്‍ താറാവ് കൃഷിക്കാര്‍ക്ക് മാത്രമല്ല. കൃഷി ഉപജീവന മാര്‍ഗമായി എടുത്ത എല്ലാവരും ദുരുതതിലാണ്. വെള്ളം വന്ന് എല്ലാം നശിപ്പിച്ചു കളഞ്ഞു.

കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട ഇവര്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടെയാണ് ഈ വര്‍ഷവും അപ്രതീക്ഷിതമായി കനത്ത മഴയില്‍ എല്ലാം നശിച്ചു പോയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*