കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു
കിടിലൻ ഫീച്ചറുകളുമായി ഡ്യൂക്ക് 790 എത്തുന്നു
യുവത്വത്തിന്റെ ഹരമായി മാറിയ ഡ്യൂക്ക് 790 അങ്ങനെ ഇന്ത്യൻ നിരത്തുകളിലേക്കും എത്തുന്നു. ഓസ്ട്രിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ കെടിഎമ്മിന്റെ ഡ്യൂക്ക് ഇത്തവണയും മിന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
8 ലക്ഷത്തിനടുത്താണ് മോഡലിന്റെ വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. . ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ശേഷം പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ട്വിൻ എഞ്ചിൻ ലഭ്യമാകുന്ന കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് പരമാവധി 105 bhp കരുത്തും കൂടാതെ 85 Nm torque ഉം സൃഷ്ടിക്കാനാവും.
ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.
Leave a Reply
You must be logged in to post a comment.