ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍

ബോളിവുഡ് നടി സോനം കപൂറിനൊപ്പം രണ്ടാമത്തെ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; ആകാംക്ഷയോടെ ആരാധകര്‍

യുവാക്കളുടെ ഹരം ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് ചുവട് വെച്ചത്. എന്നാല്‍ വീണ്ടും താരം ഹിന്ദിയിലേക്ക് എത്തുന്നുവെന്നതിന്റെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ദി സോയ ഫാക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.

സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സെപ്തംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ വേഷമിടുന്നത്.സോയ സിങ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലിലെ സാരാംശം. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment