‘മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് ഞാന്‍’; മാറി താമസിക്കാത്തതിന്റെ കാരണം ദുല്‍ഖര്‍ പറയുന്നു

‘മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് ഞാന്‍’; മാറി താമസിക്കാത്തതിന്റെ കാരണം ദുല്‍ഖര്‍ പറയുന്നു

മമ്മൂട്ടി എന്ന നടന്റെ വലിയ ആരാധകനാണ് താന്‍ എന്നും വാപ്പച്ചി താമസിക്കുന്ന വീട്ടില്‍ നിന്ന് മാറാന്‍ തനിക്കാവില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തോടൊപ്പം കഴിയാന്‍ ഭാഗ്യം ലഭിച്ച ആളായതിനാലാണ് വീട് മാറാന്‍ കഴിയാത്തതെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

ആദ്യ സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു അതിന്റെ പേരില്‍ പേടിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.’ ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടിയുമൊത്തുള്ള യാത്രയാണ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും കാത്തിരിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.’ എല്ലാ കൊല്ലവും യാത്ര പോകും. അപ്പോള്‍ വാപ്പച്ചി ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകള്‍ മുടക്കാറില്ല.

നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാന്‍ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചി വരും. എല്ലാ തിരക്കുകളും ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ഞാന്‍ വളര്‍ന്നത്.’ താരം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment