പൊടി വിഴുങ്ങി പരശുറാം എക്സ്പ്രസ്: വാതിലുകളും ജനലുകളും അടച്ച് ബഹളം വെച്ച് യാത്രക്കാര്‍
പൊടി വിഴുങ്ങി പരശുറാം എക്സ്പ്രസ്: വാതിലുകളും ജനലുകളും അടച്ച് ബഹളം വെച്ച് യാത്രക്കാര്‍
കോഴിക്കോട് മെറ്റല്‍ നിരത്തിയ പാളത്തിലൂടെ ട്രെയിനുകള്‍ വേഗത്തില്‍ ഓടിയതോടെ ദുരിതത്തിലായി യാത്രക്കാര്‍. പാളത്തില്‍ മെറ്റല്‍ നിരത്തിയത് റെയില്‍വേപ്പാളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ്.
ഇന്നു ഉച്ചയ്ക്ക് ശേഷമാണ് വള്ളിക്കുന്ന്-ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ മെറ്റല്‍ അധികൃതര്‍ നിരത്തിയത്. പ്രത്യേക ട്രെയിനില്‍ മെറ്റലുകള്‍ നിരത്തി പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ പരശുറാം എക്സ്പ്രസ് എത്തുകയായിരുന്നു.
ഇതോടെ മിക്ക കോച്ചുകളിലും കാഴ്ച മറയ്ക്കുന്നവിധം പൊടി തങ്ങിനിന്നു. പൊടിശല്യം രൂക്ഷമായതോടെ വാതിലുകളും ജനലുകളും യാത്രക്കാര്‍ അടച്ചിട്ടുകയും ബഹളം വെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഏകദേശം പതിനഞ്ച് മിനിറ്റോളം പൊടിശല്യം തുടര്‍ന്നു. ഇതോടെ ലോകോപൈലറ്റ് ട്രെയിനിന്റെ വേഗം കുറയ്ക്കുകയും ചെയ്തു.
Leave a Reply