ഡി വൈ എസ് പി ഇന്ന് അറസ്റ്റിലായേക്കും; രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി
ഡി വൈ എസ് പി ഇന്ന് അറസ്റ്റിലായേക്കും; രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി ; ബിനുവിന്‍റെ മകന്‍ അറസ്റ്റില്‍ DySP Harikumar Arrest
DySP Harikumar Arrest സനല്‍കുമാര്‍ കൊലകേസില്‍ ഒളിവില്‍ കഴിയുന്ന നെയ്യാറ്റിന്‍കര മുന്‍ ഡി വൈ എസ് പി ബി ഹരികുമാര്‍ ഇന്ന് രാത്രിയോടെ അറസ്റ്റിലായേക്കുമെന്നു സൂചന. ഇതിനുള്ള സമ്മര്‍ദ തന്ത്രങ്ങളാണ് പുതിയ അന്വേഷണ സംഘം നടത്തുന്നത്. അതേസമയം ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തു.
കേസില്‍ ഇവരെ രക്ഷപെടാന്‍ സഹായിച്ച ലോഡ്ജ് മാനേജര്‍ സതീഷിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍. സംഭവം സ്ഥലത്ത് നിന്നും ഹരികുമാറിനെയും ബിനുവിനേയും രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിന് ബിനുവിന്‍റെ മകന്‍ അനൂപ് കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ഇയാളെ കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തേയ്ക്കും.കൊലകേസില്‍ പ്രതിയായ ഡി വൈ എസ് പി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
നിസ്സര തര്‍ക്കത്തിന്‍റെ പേരില്‍ നിരപരാധിയായ യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പിയാണ് ബി ഹരികുമാര്‍.അധികാര ധാര്‍ഷ്ട്യം ഉന്നത സ്വാധീനവും ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ് ഇയാള്‍. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
ഇയാള്‍ക്കെതിരെ മറ്റ് ഗുരുതര ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ബി ഹരികുമാറിനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഇയാള്‍ക്കെതിരെ മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. കൊലക്കുറ്റത്തിന് കേസെടുത്ത ഇയാളെ ആഭ്യന്തര വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
Leave a Reply