പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരു ഭാഗം പൊളിക്കണമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ മൂന്നില്‍ ഒരു ഭാഗം പൊളിക്കണമെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരന്‍. പാലത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രം പൊളിച്ചു പണിതാല്‍ മതിയെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി.

നിര്‍മാണത്തിലെ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേല്‍പ്പാലം ഇ ശ്രീധരന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം പരിശോധിച്ചിരുന്നു.

അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ ഉപദേശം തേടിയത്.

മുഖ്യമന്ത്രി ഇ.ശ്രീധരനെ നേരിട്ട് വിളിച്ചാണ് പാലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ന് വീണ്ടും പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ വിജിലന്‍സ് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment