ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യ; ഏനാത്തു സ്റ്റേഷനില്‍ നിന്നും പോലീസുകാരനെ കാണാതായി

ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യ; ഏനാത്തു സ്റ്റേഷനില്‍ നിന്നും പോലീസുകാരനെ കാണാതായി

പോലീസ് സേനയില്‍ വീണ്ടും ഉദ്യോഗസ്ഥനെ കാണാതായി. കൊച്ചി സെന്‍ട്രല്‍ സിഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെയാണ് വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.

ഏനാത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആനന്ദ് ഹരിപ്രസാദിനെയാണ് കാണാതായിരിക്കുന്നത്. അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് ഇറങ്ങിയ ആനന്ദിനെ പിന്നീട് കാണാതാവുകയായിരുന്നു.

ഇന്നലെ രാത്രി 12 നാണ് ക്വാട്ടേഴ്സില്‍ നിന്നും ആനന്ദ് പോയതെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡി.വൈ.എസ്.പി യുടെ മൊബൈല്‍ ഫോണിലേക്ക് ജോലി ഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് ആനന്ദ് മെസേജ് അയച്ചിരുന്നു. സംഭവത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവ് ലോക് നാഥ് ബഹ്റ വിവരങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment