ഇന്‍ഡൊനേഷ്യയില്‍ അതിശക്തമായ ഭൂചലനം: 7.5 തീവ്രത രേഖപ്പെടുത്തി

ഇന്‍ഡൊനേഷ്യയില്‍ അതിശക്തമായ ഭൂചലനം: 7.5 തീവ്രത രേഖപ്പെടുത്തി

ഇന്‍ഡൊനീഷ്യയില്‍ അതിശക്തമായ ഭൂചലനം. തിങ്കളാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് ഉണ്ടായത്. ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയിലാണ് വ്യക്തമായത്.

220 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായെങ്കിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണിയില്ലെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും പസഫിക് സുനാമി വാണിങ് സെന്ററും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment