Earthquake Today | ശക്തമായ ഭൂചലനം; 6.1 തീവ്രത
ശക്തമായ ഭൂചലനം; 6.1 തീവ്രത
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈകിട്ട് 5.34 നാണ് അഫ്ഗാനിസ്ഥാനിലെ കാബൂളിനു വടക്കുള്ള പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ കാബൂളിനു വടക്കുള്ള ഭൂചലനത്തോടെയാണ് ഭൂകമ്പം നടന്നത്. 212 കി.മീ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്.
Also Read >>നടപടി നേരിടുന്ന ഡിവൈഎസ്പിമാരെ കൂട്ടത്തോടെ തരംതാഴ്ത്തി
തിരുവനന്തപുരം: ക്രിമിനല്‍ സ്വഭാവം ഉള്ളതും നടപടി നേരിടുന്നതുമായ 12 ഡിവൈഎസ്പിമാരെ സി ഐ മാരായി തരംതാഴ്ത്തി. പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കൂട്ടത്തോടെ തരംതാഴ്ത്തലും നടപടികളും ഉണ്ടാകുന്നത്.
ഡി പി സി അനുമതി ഇല്ലാതെയാണ് ഇവരെ താല്‍ക്കാലികമായി പ്രമോഷന്‍ നല്‍കി നിയമിച്ചത്. വര്‍ഷങ്ങളായി ഡി പി സി യോഗം കൂടിയിരുന്നില്ല.
പലവിധ സ്വാധീനത്തിലാണ് ഇവര്‍ ജോലിക്കയറ്റം നേടിയത്. ഇതോടോപ്പ തന്നെ 53 ഡിവൈഎസ്പിമാരെയും 11 എഎസ്പിമാരേയും സ്ഥലം മാറ്റി. അതേസമയം അര്‍ഹരായ 26 സിഐമാരെ ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.
എന്നാല്‍ സ്ഥലം മാറ്റം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.
രവി പൂജാരി ഉള്‍പ്പെടുന്ന കടവന്ത്ര വെടിവെപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എ സി പിയും സ്ഥലം മാറ്റപ്പെട്ട പട്ടിലയിലുണ്ട്.
Leave a Reply
You must be logged in to post a comment.