‘എല്ലാവര്ക്കും അവളെ മതി, ഞാന്‍ ഒറ്റപ്പെട്ടു’; എടപ്പാളില്‍ പതിനൊന്നുവയസ്സുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ മാതൃസഹോദരീപുത്രി
‘എല്ലാവര്ക്കും അവളെ മതി, ഞാന്‍ ഒറ്റപ്പെട്ടു’; എടപ്പാളില്‍ പതിനൊന്നുവയസ്സുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തിന് പിന്നില്‍ മാതൃസഹോദരീപുത്രി
എടപ്പാളില്‍ പതിനൊന്നുവയസ്സുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ മാതൃസഹോദരീപുത്രിയായ പതിനാലുകാരി പിടിയില്‍. കുട്ടിയെ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.
അമ്മയുടെ വീട്ടില്‍ അവധി ആഘോഷത്തിന് എത്തിയ പതിനൊന്നുകാരിയെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലാതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം.
കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് പരാതി നല്കി. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാള്‍ കഴുത്തില്‍ കുരുക്കിയ വിവരം പതിനാലുകാരി പറഞ്ഞത്.

പഠനത്തില്‍ മികവു പുലര്‍ത്തിയ അനിയത്തിക്കുട്ടിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്നും പറഞ്ഞ് നിരന്തരം വീട്ടുകാര്‍ കുട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. അടുത്തിടെ കുട്ടിക്ക് എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ് ലഭിക്കുകയും ഇതില്‍ അഭിനന്ദിച്ച് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയുമെല്ലാം ചെയ്തിരുന്നു.
ഇതാണ് കൊലപാകത്തിന് പ്രേരണയായത്. മാനസിക പ്രശ്നമാണ് കൊലയ്ക്ക് കാരണം. ഷൊര്‍ണൂര്‍ ഡിവൈ.എസ്പിയാണ് അന്വേഷണം നടത്തുന്നത്. പണി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മൂമ്മയാണ് ഇളയ കുട്ടിയെ ബാധം പോയ നിലയില്‍ കണ്ടത്. കുട്ടിയെ ബന്ധുവായ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.
കുട്ടി ടി.വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഷോക്കേറ്റ് മരിച്ചതാണെന്നായിരുന്നു ബന്ധുക്കളുടെ ആദ്യം വിശദീകരണം. എന്നാല്‍ ഡോക്ടര്‍ പരിശോധിച്ചതില്‍ കഴുത്തില്‍ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട് സീല്‍ ചെയ്തു. പാലക്കാട് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുകിയ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.
കുട്ടി ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ പതിനാലുവയസുകാരി ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
‘അനിയത്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടു.
എല്ലാവര്ക്കും അവളെ മതി… കണ്ടു പഠിക്ക് അവളെ…എങ്ങും അവള് മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവില്‍ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു…’-ഇതാണ് പതിനാലുകാരി പൊലീസിന് നല്കിയ മൊഴി.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.