ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് കണ്ടെത്തല്‍

ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് കണ്ടെത്തല്‍

ദിവസവും രണ്ടോ മൂന്നോ മുട്ട കഴിക്കുന്നത് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുട്ട കഴിച്ചുവെന്ന് കരുതി കൊളസ്ട്രോള്‍ കൂടില്ല.

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കുമെന്ന് ഈസ്റ്റേണ്‍ ഫിന്‍ലന്‍ഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മുട്ട കഴിക്കുന്നവരില്‍ ലിപിഡ് മോളിക്യൂള്‍സ് ധാരാളമുണ്ടാകുമത്രേ. ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയില്ലാത്തവരിലും ഇത് ധാരാളമായി കണ്ടുവരാറുണ്ട്.

മുട്ടയില്‍ ബയോ ആക്ടീവ് ഘടകങ്ങള്‍ ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രമേഹം കുറയ്ക്കുമെന്ന് മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്തുന്ന പല ജൈവപദാര്‍ഥങ്ങളും ലഭ്യമാകാന്‍ നിര്‍ബന്ധമായും മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്നും പഠനത്തില്‍ പറയുന്നു.

ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സ്ത്രീകള്‍ ആഴ്ച്ചയില്‍ 3 മുട്ട വച്ചെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.

മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം.

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന പെപ്റ്റൈഡ് എന്ന പ്രോട്ടീന്‍ ഘടകം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment