ഈഫല്‍ ഗോപുരത്തിനു മുകളിലേയ്ക്ക് അജ്ഞാതന്‍ കയറിയതിനെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു

പാരീസിലെ ഈഫല്‍ ഗോപുരത്തിനു മുകളിലേയ്ക്ക് ഒരാള്‍ പിടിച്ചുകയറി. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍ പെട്ടതോടെ സന്ദര്‍ശകരെ ഒഴിപ്പിച്ചു. ആരാണ് ഗോപുരത്തിനു മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.

ഫ്രാന്‍സ് ടെലിവിഷന്‍ മാധ്യമങ്ങളാണ് ഗോപുരം കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയിതത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഈഫല്‍ ഗോപുരം താത്കാലികമായി അടച്ചു പൂട്ടിയതായി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply