കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എട്ട് ലക്ഷം രൂപ മോഷണം പോയെന്നാണ് ഉണ്ണിത്താന്റെ പരാതി. കൊല്ലത്ത് നിന്നും വന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി.

ഉണ്ണിത്താന്‍ നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ പോലിസ് മേധാവി മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment