Veena George Election Case l കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍

കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജും തിരഞ്ഞെടുപ്പ് കുരുക്കില്‍ Veena George Election Case

Veena George Election CaseVeena George Election Case പത്തനംതിട്ട : അരീക്കോട് എം എല്‍ എ മുസ്ലീം ലീഗിലെ കെ എം ഷാജിക്ക് പിന്നാലെ ആറന്മുള എം എല്‍ എ വീണാ ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പും നിയമ കുരുക്കില്‍. തിരഞ്ഞെടുപ്പില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വര്‍ഗീയ പ്രചാരണം നടത്തി വോട്ട് നേടിയെന്നാണ് വീണക്കെതിരെയുള്ള ആരോപണം.

സമ്മാനമായ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കഴിഞ്ഞ അരീക്കോട് അസംബ്ലി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയാണ് വീണ തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയതെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ എജെന്റ് സോജിയാണ് കോടതിയെ സമീപിച്ചത്.

വീണ ജോര്‍ജ് തന്‍റെ ചിത്രത്തോടൊപ്പം കുരിശും ബൈബിളും അടങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. കൂടാതെ ലഘുലേഖയിലും സമാനമായ രീതിയില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രചാരണം നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 2017ല്‍ കേരള ഹൈക്കോടതി കേസ് തള്ളിയിരുന്നെങ്കിലും പരാതിക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസ് വിധി കാത്തിരിക്കുകാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*