സംശയ നിവാരണത്തിനായി ഇലക്ഷന്‍ കമ്മീഷന്റെ കോള്‍ സെന്റെര്‍
സംശയ നിവാരണത്തിനായി ഇലക്ഷന്‍ കമ്മീഷന്റെ കോള്‍ സെന്റെര്‍
കാക്കനാട്:ഇലക്ഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന്റെ കോള്‍ സെന്റെര്‍. കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷമായ 1950 ആണ് കോള്‍ സെന്റെര്‍ നമ്പര്‍.
ടോള്‍ ഫ്രീ നമ്പറായ 1950ല്‍ വിളിച്ചാല്‍ ഇലക്ഷന്‍ സംബന്ധിച്ച സംയശങ്ങള്‍ക്ക് പുറമേ പരാതികളും ബോധ്യപ്പെടുത്താന്‍ അവസരമുണ്ട്. ദേശീയ സമ്മതിദാന ദിനമായ ജനുവരി 25നാണ് കോള്‍ സെന്റെര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാനാണ് കൂടുതല്‍ പേരും വിളിക്കുന്നതെന്ന് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായുളള അവസാന വോട്ടര്‍ പട്ടിക തയ്യാറായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read >> പാചകത്തിനിടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു
കൊല്ലം: പാചകത്തിനിടെ ഗ്യാസ് സിലണ്ടറില്‍ നിന്നും തീപിടിച്ച് ദമ്പതികള്‍ മരിച്ചു. ഗ്യാസ് സിലണ്ടറിന് തീപിടിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ ഇരുവര്‍ക്കും പൊള്ളല്‍ എല്ക്കുകയായിരുന്നു.
കൊല്ലം എഴുകോണ്‍ അമ്പലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന്‍ (60), ഭാര്യ അന്നമ്മ യോഹന്നാന്‍ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.
വലിയ ശബ്ദത്തോടെ സിലണ്ടര്‍ പൊട്ടി തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ അടുക്കളയും അതിനോട് ചേര്‍ന്നുള്ള രണ്ടു മുറികളും പൂര്‍ണ്ണമായും തകര്‍ന്നു.
ഇവരുടെ മകന്‍ ജോമോന്‍ മുകള്‍ നിലയില്‍ ആയിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുലര്‍ച്ചെ 5.30ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മണിയോടെ അന്നമ്മയും ആറ് മണിയോടെ യോഹന്നാനും മരിച്ചു. എഴുകോണ്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Leave a Reply