കള്ളവോട്ട്: നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട്: നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ തീരുമാനം. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

കാസര്‍ഗോട് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. നാളെ വൈകീട്ട് ആറ് മണി വരെ ഈ ബുത്തുകളില്‍ പരസ്യപ്രചാരണം നടത്താം.

കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരില്‍ ഒരു ബൂത്തിലുമാണ് റീ പോളിംഗ്. കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കള്ളവോട്ട് കണ്ടെത്തിയിരിന്നു.

സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് കമ്മീഷന്‍ കള്ളവോട്ട് സ്ഥിരീകരിച്ചത്. കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്.

പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. 13 ലീഗുകാരും 4 സിപിഎമ്മുകാരുമാണ് കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment