പല നേതാക്കളും മത്സരിക്കാത്തതിന്റെ കാരണമിതാണ്; എല്ലാം നാട്ടുകാരറിയും…

പല നേതാക്കളും മത്സരിക്കാത്തതിന്റെ കാരണമിതാണ്; എല്ലാം നാട്ടുകാരറിയും…

തിരുവനന്തപുരം: ഏപ്രില്‍ 23ന് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ മുന്നണികള്‍ പലരും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള നെട്ടോട്ടത്തിലാണ്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മത്സരിക്കാന്‍ പല നേതാക്കളും മടി കാണിക്കുകയാണ്.

ഇതിന്‍റെ കാരണം മറ്റൊന്നല്ല. ഈ പൊതു തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച ചട്ടങ്ങലാണ് സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. പുതിയ തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നാണു ചട്ടം.

കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടില്‍ ചോര്‍ച്ച ഉണ്ടാകുമെന്ന് നേതാക്കളും മുന്നണികളും ആശങ്കപ്പെടുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ഥാനാർത്ഥികൾ തങ്ങൾക്കെതിരെയുള്ള കേസുകളെ സംബന്ധിച്ച വിവരം പ്രസിദ്ധപ്പെടുത്തണം.

ഈ തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികള്‍ എഫ് ഐ ആര്‍ എടുത്ത കേസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം.

മുഖ്യധാര പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും മൂന്ന് വ്യത്യസ്ത ദിവസങ്ങളില്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. പരസ്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവായി ക്ലിപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം.

കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് ഈ ചട്ടങ്ങള്‍ എല്ലാം പാലിച്ചിരിക്കണം. ഈ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടിയും അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം വരെ റദ്ദാക്കാനുള്ള സാധ്യതയും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*