ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നു

ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നു

ജില്ലയിലെ നാഷണല്‍ ട്രസ്റ്റ് നിയമത്തിലുള്‍പ്പെടുന്ന ഓട്ടിസം, സെറി ബ്രല്‍ പാള്‍സി, ബുദ്ധിമാദ്ധ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച മക്കളുള്ള ബി.പി.എല്‍ കുടുംബത്തിലെ ഭര്‍ത്താവ് ഉപേക്ഷി ച്ചവരോ/ വിധവകളോ ആയവര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്നു.

ഇവരില്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തതും ത്രീ വീലര്‍ ലൈസ ന്‍സ് ഉള്ളവരുമായവര്‍ക്കാണ് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നത്.

പദ്ധതിക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കററ്, വരുമാന സര്‍ട്ടിഫിക്കററ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, വിധവ സര്‍ട്ടിഫി ക്കറ്റ് / പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസ റുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്‌.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2021 ആഗസ്റ്റ് 31 നകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ ജില്ലാ ജില്ലാ സാമൂഹൃനീതി ഓഫീസ്, ചെമ്പു ക്കാവ്, മിനി സിവില്‍ സ്റ്റേഷന്‍, തൃശൂര്‍ എന്ന മേല്‍വിലാസ ത്തിലോ കാര്യാലയത്തിലോ നേരിട്ടോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കേണ്ട നമ്പര്‍- 0487 -2321702.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*