ടെസ് ലയുടെ വൈ ഇലക്ട്രിക് എസ് യുവി അവതരിച്ചു

ടെസ് ലയുടെ വൈ ഇലക്ട്രിക് എസ് യുവി അവതരിച്ചു

നിരത്ത് കീഴടക്കാൻ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ രംഗത്തെ അതികായരായ ടെസ്‍ലയുടെ മോഡല്‍ വൈ ഇലക്ട്രിക്ക് എസ്‍യുവി അവതരിച്ചു.

സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേര്‍ഷന്‍, ലോംഗ് റേഞ്ച്, ഡ്യുവല്‍ മോട്ടോര്‍ ആള്‍ വീല്‍ ഡ്രൈവ്, ഫെര്‍ഫോമന്‍സ് വേരിയന്‍റുകളിലെത്തുന്ന വാഹനത്തിന് 39,000 ഡോളര്‍ (ഏകദേശം 27 ലക്ഷം) രൂപയാണ് വില.

വൈ ഇലക്ട്രിക്ക് എസ്‍യുവിയിൽ അള്‍ട്രോ റെസ്‍പോണ്‍സീവ് മോട്ടോറുകളുംഅത്യന്നത നിലവാരത്തിലുള്ള പവര്‍ട്രെയിലുകളുടെയും കരുത്തില്‍ വെറും 3.5 സെക്കന്‍ഡ് കൊണ്ട് മോഡല്‍ വൈ 100 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കും.

കിടിലൻവാഹനമായ വൈ ഇലക്ട്രിക്ക് എസ്‍യുവി മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി കൈവരിക്കാവുന്ന വേഗം. ഒറ്റത്തവണ ചാര്‍ജ്ജിംഗില്‍ സ്റ്റാന്‍ഡേര്‍ഡ് ബാറ്ററി മോഡല്‍ 370 കിമീ സഞ്ചരിക്കും. ലോംഗ് റേഞ്ച് മോഡല്‍ 483 കിമീ ദൂരം സഞ്ചരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment