ചാവക്കാട് നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
ചാവക്കാട് നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
നേര്‍ച്ചക്കിടെ ആനകള്‍ ഇടഞ്ഞു. ചാവക്കാട് മണത്തലയിലാണ് സംഭവം. മൂന്ന് ആനകളാണ് ഇടഞ്ഞത്. സംഭവത്തില്‍ പരിഭ്രാന്തരായ നേര്‍ച്ചയ്ക്കെത്തിയ ജനങ്ങള്‍ വിരണ്ട് ഓടി.
പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടഞ്ഞ മൂന്ന് ആനകളേയും പിന്നീട് തളച്ചു.
Also Read >> ബാലഭാസ്‌കറിന്റെ മരണം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും
വാഹനാപകടത്തില്‍ മരണപ്പെട്ട സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്‌ക്കറിന്റെ പിതാവ് സി.കെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്.
ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതിയില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്.
മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ കണ്ടെത്തല്‍ ശരിയല്ലെന്ന് അച്ഛന്‍ ആരോപിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാമെന്നും മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നുമാണ് സി.കെ ഉണ്ണിയുടെ ആരോപണം. കൂടുതല്‍ അന്വേഷണത്തിനായാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചിരിക്കുന്നത്.
Leave a Reply