ലോറിയില്‍ ആനയുണ്ടെന്ന് ഓര്‍ത്തില്ല: പെട്രോള്‍ പമ്പിലേയ്ക്കു കയറ്റുമ്പോള്‍ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരുക്ക്

ലോറിയില്‍ ആനയുണ്ടെന്ന് ഓര്‍ത്തില്ല: പെട്രോള്‍ പമ്പിലേയ്ക്കു കയറ്റുമ്പോള്‍ മേല്‍ക്കൂരയില്‍ തലയിടിച്ച് ആനയ്ക്ക് പരുക്ക്

പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തലയില്‍ തട്ടി ആനയ്ക്ക് പരിക്ക്. തൃപ്പൂണിത്തുറയിലാണ് സംഭവം. ഡ്രൈവര്‍ ആന ലോറിയില്‍ ഉണ്ടെന്നത് ഓര്‍ക്കാതെ പെട്രോള്‍ പമ്പിലേയ്ക്ക് വണ്ടി ഓടിച്ച് കയറ്റിയപ്പോഴാണ് അപകടം സംഭവിച്ചത്.

തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരിക്കേറ്റത്. ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.

മരട് തുരുത്തിക്കാട് അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളം വച്ചതോടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു.

ഡ്രൈവര്‍ അല്‍പ്പം കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നു. ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറയുന്നത്.

ആനയുടെ തല ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ അപകടം നടന്നിട്ടും ഡോക്ടര്‍മാര്‍ എത്തിയത് ഉച്ചകഴിഞ്ഞാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുവരെ ആനയെ അടുത്തുള്ള ഒരു പറമ്പില്‍ തളച്ചിട്ടിരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment