തൃശൂരില്‍ ആനയുടെ അക്രമണത്തില്‍ പാപ്പാന്‍ മരിച്ചു
തൃശൂരില്‍ ആനയുടെ അക്രമണത്തില്‍ പാപ്പാന്‍ മരിച്ചു
തൃശൂര്‍ മറ്റാപുറത്ത് ആനയുടെ അക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. കൊണ്ടാഴി സ്വദേശി ബാബുരാജാണ് മരിച്ചത്. വനം വകുപ്പിന്റെ മുന്നറിയിപ്പിനെ തള്ളിയാണ് കുട്ടിശങ്കരന്‍ എന്ന ആനയെ എഴുന്നള്ളിപ്പിനെത്തിച്ചത്.
കുട്ടിശങ്കരന്റെ അക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തെയാളാണ് ബാബുരാജ്. രണ്ടാം പാപ്പാന്‍ ജിനീഷ് ആശുപത്രിയിലാണ്.
കഴിഞ്ഞ ഡിംസബറില്‍ ആനയുടെ ഉടമസ്ഥനായ ചാള്‍സിന് കുട്ടിശങ്കരന്റെ മദപ്പാട് കാലമായതിനാല്‍ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് മറികടന്ന് ആനയെ തുടര്‍ച്ചയായി എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച തൈക്കാട്ടുശേരിയിലെ എഴുന്നള്ളിപ്പിനിടയില്‍ ആന അസ്വസ്ഥകള്‍ കാണിച്ചതിനെ തുടര്‍ന്ന് മറ്റാപുറത്ത് പറമ്പില്‍ എത്തിക്കുകയായിരുന്നു.
എഴുന്നള്ളിപ്പിന് മുമ്പ് ആനകളെ വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനക്ക് വിധേയമാക്കി കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ കുട്ടിശങ്കരന്റെ ഉടമ ഇത് പാലിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
തൈക്കാട്ടുശേരിയിലെ എഴുന്നള്ളിപ്പിനു മുന്‍പ് കുട്ടിശങ്കരനെ കല്ലേറ്റുംകരക്ക് സമീപം ആളൂരില്‍ എടത്താടന്‍ മുത്തപ്പന്‍ ഭഗവതി ക്ഷേത്രത്തിലും എഴുന്നള്ളിച്ചിരുന്നു. ഞായറാഴ്ച പന്തല്ലൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനും കരാറുണ്ടായിരുന്നു.
Leave a Reply